'വികസനം കാരണം ജനങ്ങള്‍ക്ക് റോഡിലിറങ്ങാന്‍ പറ്റാത്ത അവസ്ഥ; അമ്മായി അച്ഛന്‍ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല ഞാന്‍'

ഗവര്‍ണറെ വിരട്ടിയോടിക്കാനാണ് ശ്രമമെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ജനം സംഘടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
വി മുരളീധരന്‍
വി മുരളീധരന്‍


ന്യൂഡല്‍ഹി: ഗവര്‍ണറെ വിരട്ടിയോടിക്കാനാണ് ശ്രമമെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ജനം സംഘടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തുന്ന ഗവര്‍ണറെ തടയുമെന്ന എസ്എഫ്‌ഐ നിലാപാട് സിപിഎമ്മിന്റെ അറിവോടെയാണോ എന്നത് അവര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

ഗവര്‍ണര്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണോ സിപിഎ നിലപാട് എന്നതും അറിയാന്‍ ശ്രീനാരായണീയര്‍ ഉള്‍പ്പടെ കേരളത്തിലെ ജനം അറിയാന്‍ ആഗ്രഹിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനര്‍ കെട്ടാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലാറായ വ്യക്തി ക്യാമ്പസില്‍ എത്തുമ്പോള്‍ ബാനര്‍ കെട്ടുമ്പോള്‍ അത് നിലനിര്‍ത്തണമോ എന്നത് തീരുമാനിക്കേണ്ടത് സര്‍വകലാശാലയാണ്. ഇതുവരെ അത് നീക്കിയിട്ടില്ല. സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അറിവോടയെയാണ് ബാനര്‍ സ്ഥാപിച്ചതെന്നതാണ് ഇത് വ്യക്തമാക്കുന്നത്. 

സെനറ്റിലേക്ക് ആരെ നിയമിക്കണമെന്ന് തീരുമാനിക്കുന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഗവര്‍ണറുടെ നിലപാടില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.

മുഹമ്മദ് റിയാസും അമ്മായി അച്ഛനും നടത്തിയ വികസനം കണ്ടിട്ട് ജനങ്ങള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ കൊടുത്ത 95 കോടി എന്തുചെയ്‌തെുവെന്നാണ് ഈ ടൂറിസം മന്ത്രി പറയേണ്ടത്. ആ 95 കോടി ചെലവഴിക്കാന്‍ കഴിവില്ലാത്തവന്‍ ബാക്കിയുള്ളവരെ പറ്റി പറയുന്നതില്‍ എന്തുകാര്യമാണ് ഉള്ളത്.
വഴി നീളെ ദേശീയപാതാവികസനം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. എന്നിട്ട് വഴിയില്‍ അമ്മായി അച്ഛന്റെയും മരുമകന്റെയും ബോര്‍ഡ് വച്ചിട്ട് ഇത് മുഴുവന്‍ നടത്തിയത് ഞാനാണെന്ന് പറയുന്ന വികസനം നടത്താന്‍ താന്‍ ശ്രമിച്ചിട്ടില്ല. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ കേരളത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കേരളത്തിന്റ നന്മയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. അമ്മായി അച്ഛന്‍ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല താനെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ വികസനം മുടക്കിയാണ് മുരളീധരന്‍ എന്ന മന്ത്രി റിയാസിന്റെ പ്രതികരണത്തിനായിരുന്നു മുരളീധരന്റെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com