ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് നൃത്തം; ബെം​ഗളുരുവിൽ നാല് മലയാളികൾ അറസ്റ്റിൽ

ഡിസംബർ 14-ന് അർധരാത്രിയാണ് യുവാക്കൾ ന​ഗരത്തിലൂടെ അപകടകരമായ രീതിയിൽ കാർ ഓടിച്ചത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെം​ഗളൂരു: ബെം​ഗളൂരു ന​ഗരത്തിലൂടെ അപകടകരമായ രീതിയിൽ കാർ ഓടിച്ചതിനും കാറിന്റെ ഡോറിലിരുന്ന് നൃത്തം ചെയ്യുകയും ചെയ്‌തത് നാല് മലയാളികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ സൽമാൻ ഫാരിസ്, നസീം അബ്ബാസ്, മാനുൽ ഫാരിസ്, മുഹമ്മദ് നുസൈഫ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ 14-ന് അർധരാത്രി കെംപെഗൗഡ എയർപോർട്ട് എക്‌സ്പ്രസ് വേയിലാണ് നാലംഗസംഘം അപകടകരമായരീതിയിൽ കാറിൽ സഞ്ചരിച്ചത്. ഇതിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് യുവാക്കൾക്കെതിരെ കേസെടുത്തത്. 

അറസ്റ്റിലായവരിൽ സൽമാൻ ഫാരിസ് ഒഴികെയുള്ളവർ ബെംഗളൂരുവിൽ ബിബിഎ വിദ്യാർഥികളാണ്. ദസറഹള്ളിയിൽ കോളജിന് സമീപത്തായാണ് മൂവരും താമസിക്കുന്നത്. സംഭവ ദിവസം പിതാവ് വാങ്ങി നൽകിയ കാറുമായാണ് സുഹൃത്തുക്കളെ കാണാനായാണ് സൽമാൻ ഫാരിസ് ബെംഗളൂരുവിലെത്തിയത്. തുടർന്ന് നാലാം​ഗ സംഘം ന​ഗരത്തിൽ ചുറ്റുക്കറങ്ങുകയുമായിരുന്നു. 

സഞ്ചരിക്കുന്നതിനിടെ കാറിന്റെ ഡോറിലിരുന്നും സൺറൂഫ് തുറന്നും യുവാക്കൾ നൃത്തം ചെയ്യുകയായിരുന്നു. മറ്റൊരു കാറിലെ ഡാഷ്‌ക്യാമിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഈ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽമീഡിയിയൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്പെ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com