'കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും'; വിമര്‍ശനങ്ങളെ തള്ളി പി എം ആര്‍ഷോ

വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകളാണ് ആര്‍ഷോ കുറിച്ചത്. 'കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും'  
പി എം ആര്‍ഷോ/ ഫോട്ടോ: ഫെയ്‌സ്ബുക്ക്
പി എം ആര്‍ഷോ/ ഫോട്ടോ: ഫെയ്‌സ്ബുക്ക്


കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്എഫ്‌ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ ഇംഗ്ലീഷ് പ്രയോഗം വികലമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകളാണ് ആര്‍ഷോ കുറിച്ചത്. 'കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും'  എന്നാണ് ആര്‍ഷോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

തൃശ്ശൂര്‍ കേരള വര്‍മ കോളജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആ പരിപ്പ് ഇവിടെ വേകില്ലെന്ന് സൂചിപ്പിച്ച്  ഇംഗ്ലീഷില്‍ ബാനര്‍ സ്ഥാപിച്ചിരുന്നു.  'your dal will not cook here bloody sanghi khan' എന്നായിരുന്നു ബാനറിലെ വാചകം. ഈ വാചകം വികമലായ ഇംഗ്ലീഷാണെന്ന് പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും ഉണ്ടായിരുന്നു. 

പ്രയോഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട തുടങ്ങിയ മലയാള പ്രയോഗങ്ങളുടെ ' ഇംഗ്ലീഷ് പരിഭാഷയിലായിരുന്നു ബല്‍റാം കുറിച്ചത്. സര്‍ക്കാസം മനസിലാക്കാതെ വിമര്‍ശനമുന്നയിക്കുകയാണെന്നാണ് ഇടത് അനുകൂലികളുടെ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com