ക്രിസ്മസ് തിരക്ക്;  ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു

എല്ലാ ട്രെയിനുകളിലും ഓരോ ചെയര്‍കാര്‍ കോച്ച് വീതമാണ് അധികമായി അനുവദിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ക്രിസ്‌മസ് തിരക്ക് പരി​ഗണിച്ച് ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്‌ (12076), കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്‌(12075)കള്‍ക്ക് ഡിസംബര്‍ 22, 23, 24, 25 തീയതികളിലാണ് അധിക കോച്ച് അനുവദിച്ചത്.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന്(12082) ഡിസംബര്‍ 20, 21, 22, 23, 24, 25, തീയതികളിലും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന്(12081) 21, 22, 23, 24, 25, 26 തീയതികളിലും അധിക കോച്ച് അനുവദിച്ചു.

എല്ലാ ട്രെയിനുകളിലും ഓരോ ചെയര്‍കാര്‍ കോച്ച് വീതമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. അതിനിടെ തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ജാംനഗര്‍-തിരുനെല്‍വേലി വീക്ക്‌ലി എക്‌സ്പ്രസ് റദ്ദാക്കിയതായും റെയില്‍വെ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com