ബലാത്സംഗക്കേസ്: സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ഹര്‍ജി പരിഗണിക്കുന്നതിനിടെ അഡ്വ. മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു
manu
manu

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. 

ഹര്‍ജി പരിഗണിക്കുന്നതിനിടെ അഡ്വ. മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ മനുവിനെതിരായ കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. 

എന്നാല്‍ തനിക്കെതിരായ ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് മനു ഹര്‍ജിയില്‍ പറയുന്നത്. പരാതിക്കാരിയെ ബലാത്സംഗം ചെയ്തിട്ടില്ല. തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് പരാതിക്ക് പിന്നിലുള്ളത്. തന്റെ കരിയറും കുടുംബവും തകര്‍ക്കുകയാണ് പരാതിക്കാരിക്ക് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും മനു ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com