ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം; കുടുങ്ങിപ്പോയ രണ്ടാമത്തെ ആളെയും രക്ഷപ്പെടുത്തി 

ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പത്ത് അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്. 
മണ്ണിടിഞ്ഞ സ്ഥലത്ത് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു/ ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്
മണ്ണിടിഞ്ഞ സ്ഥലത്ത് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു/ ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്


തിരുവനന്തപുരം:  ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ടവരില്‍ കുടുങ്ങിപ്പോയ രണ്ടാമത്തെ ആളെയും രക്ഷപ്പെടുത്തി. കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിപ്പോയത്. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പത്ത് അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്. 

കുടുങ്ങിയ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചതിനാല്‍ വേഗത്തില്‍ തന്നെ ആദ്യത്തെ ആളെ രക്ഷപ്പെടുത്താനായി. അയിരൂപ്പാറ സ്വദേശി
സ്വദേശി വിനയനെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇയാളുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് രണ്ടാമത്തെ ആളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ബിഹാര്‍ സ്വദേശി ദീപകിനെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്. 

രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണിടനടിയില്‍ അകപ്പെട്ടത്. മറ്റ് തൊഴിലാളികള്‍ ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com