സഹപാഠിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു; എസ്എഫ്ഐ മർദ്ദനമേറ്റ വിദ്യാർഥിനിക്കെതിരെ മൂന്നാമതും കേസ്

സഹപാഠിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്
പൊലീസ് സ്റ്റേഷൻ പ്രതിഷേധം/ടെലിവിഷൻ സ്ക്രീൻഷോട്ട്
പൊലീസ് സ്റ്റേഷൻ പ്രതിഷേധം/ടെലിവിഷൻ സ്ക്രീൻഷോട്ട്

പത്തനംതിട്ട: കടമ്മനിട്ടയിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ വിദ്യാർഥിനിക്കെതിരെ മൂന്നാമതും കേസെടുത്ത് ആറന്മുള പൊലീസ്. സഹപാഠിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന പരാതിയിലാണ് വീണ്ടും കേസെടുത്തത്. എസ്‌എഫ്ഐ പ്രവർത്തകൻ അർജുൻ എന്ന വിദ്യാർഥിയുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ മൂന്നാംവർഷ എൽഎൽബി വിദ്യാർഥിനിക്ക് ഈ കഴിഞ്ഞ 20നാണ് കോളജിൽ വെച്ച് എസ്എഫ്‌ഐ പ്രവർത്തകരിൽ നിന്നും മർദ്ദനമേറ്റത്. 

ഇതിൽ പരാതി നൽകിയെങ്കിൽ പൊലീസ് നടപടിയെടുത്തില്ല. മൂന്നു ദിവസമായിട്ടും എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാത്തതിൽ വിദ്യാർഥിനിയും ഒപ്പം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും ആറന്മുള പൊലീസ് സ്റ്റേഷനുള്ളിൽ പ്രതിഷേധിച്ചിരുന്നു.

ഇതിനെ തുടർന്നാണ് പൊലീസ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കുന്നത്. കൂടാതെ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിന് പെൺകുട്ടിയടക്കം യൂത്ത് കോൺ​ഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇതിന് പിന്നാലെ പെൺകുട്ടി മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എസ്‌എഫ്ഐ പ്രവർത്തകയായ മറ്റൊരു വിദ്യാഥിനിയുടെ പരാതിയിലും പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ മൂന്ന് കേസുകളാണ് വിദ്യാർഥിനിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com