കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കം, പള്ളിയില്‍ ചേരിതിരിഞ്ഞ് അടി;ഒടുവിൽ പൊലീസെത്തി ശാന്തമാക്കി

ഏകീകൃത കുര്‍ബാന ചൊല്ലണമെന്ന നിര്‍ദേശം ഒരു വിഭാഗം എതിര്‍ത്തതാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്
പള്ളിയിലുണ്ടായ സംഘർഷം/ ടിവി ദൃശ്യം
പള്ളിയിലുണ്ടായ സംഘർഷം/ ടിവി ദൃശ്യം

കൊച്ചി: കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പള്ളിയില്‍ പൊരിഞ്ഞ അടി. പെരുമ്പാവൂര്‍ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിലാണ് കുര്‍ബാന അര്‍പ്പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. സിനഡ് നിര്‍ദേശ പ്രകാരമുള്ള ഏകീകൃത കുര്‍ബാന ചൊല്ലണമെന്ന നിര്‍ദേശം ഒരു വിഭാഗം എതിര്‍ത്തതാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. 

പുതിയ രീതിയിലുള്ള കുര്‍ബാന ചൊല്ലണമെന്ന നിര്‍ദേശത്തെ ഭൂരിഭാഗം പേരും എതിര്‍ക്കുകയും, പഴയ രീതിയിലുള്ള കുര്‍ബാന മതിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതോടെ തര്‍ക്കമായി. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം തര്‍ക്കം നീണ്ടു. 6.30 ന് തുടങ്ങേണ്ട കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്ന് മാറ്റി.

തര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെ, പൊലീസ് സ്ഥലത്തെത്തി. മൈക്ക് സ്റ്റാന്‍ഡും മറ്റും വെച്ച് തല്ലാനോങ്ങിയവരെ പൊലീസ് പിന്തിരിപ്പിച്ചു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയതിനെത്തുടര്‍ന്ന് പഴയ രീതിയിലുള്ള കുര്‍ബാന നടത്താമെന്ന് ഇടവക വികാരി സമ്മതിച്ചു. തുടര്‍ന്ന് എട്ടരയോടെയാണ് കുര്‍ബാന അര്‍പ്പണം തുടങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com