ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണം; ആദ്യ ഘട്ടം ഡിസംബര്‍ 30ന്

രാവിലെ 11:30 ന് കോട്ടയം രാമപുരം പള്ളി യാമ്പുറം ശ്രീ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് ധനസഹായം വിതരണം ചെയ്യുന്നത്. 
​ഗുരുവായൂർ ക്ഷേത്രം
​ഗുരുവായൂർ ക്ഷേത്രം

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ക്ഷേത്ര ധനസഹായ വിതരണത്തിന്റെ 2023 വര്‍ഷത്തെ ആദ്യ ഘട്ടം ഡിസംബര്‍ 30 ശനിയാഴ്ച നടക്കും. രാവിലെ 11:30 ന് കോട്ടയം രാമപുരം പള്ളി യാമ്പുറം  മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് ധനസഹായം വിതരണം ചെയ്യുന്നത്. 

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി ക്ഷേത്ര ധനസഹായം വിതരണം ചെയ്യും. ഗവ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം പി വിശിഷ്ടാതിഥിയായി പങ്കെടുക്കും. കോട്ടയം ജില്ലയിലെ എംഎല്‍എമാരും ദേവസ്വം ഭരണസമിതി അംഗങ്ങളും  രാമപുരം പഞ്ചായത്ത് പ്രസിഡന്റും പള്ളി യാമ്പുറം ദേവസ്വം സെക്രട്ടറിയും  ചടങ്ങില്‍ പങ്കെടുക്കും. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയിലെ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com