തദ്ദേശ സ്ഥാപന സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; പുതുവത്സര സമ്മാനമായി കെ സ്മാര്‍ട്ട് ജനുവരി ഒന്നിന്

ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു
കെ സ്മാർട്ട്/ ഫയൽ
കെ സ്മാർട്ട്/ ഫയൽ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയായ കെ സ്മാര്‍ട്ട് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 'കേരള സൊല്യൂഷന്‍ ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. 

തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതല്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും എന്നതാണ് പദ്ധതിയുടെ നേട്ടമെന്ന് മന്ത്രി രാജേഷ് പറഞ്ഞു. കെ സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും മലയാളികള്‍ക്ക് പുതുവത്സര സമ്മാനം എന്ന നിലയില്‍ ജനുവരി ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി രാജേഷ് അറിയിച്ചു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സു​താ​ര്യ​ത​യും വ​ർ​ധി​പ്പി​ക്കാ​നും അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​നും പൗ​ര​ന്മാ​ർ​ക്ക് സേ​വ​നം അ​തി​വേ​ഗം ല​ഭ്യ​മാ​ക്കാ​നും കെ സ്മാർട്ടി​ലൂ​ടെ ക​ഴി​യും. ച​ട്ട​പ്ര​കാ​രം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ചാ​ൽ നി​മി​ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ കെ​ട്ടി​ട പെ​ര്‍മി​റ്റു​ക​ള്‍ ഓ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​വും. ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ന്‍, ര​ജി​സ്ട്രേ​ഷ​ന്‍ തി​രു​ത്ത​ല്‍ എ​ന്നി​വ ഓ​ൺ​ലൈ​നാ​യി ചെ​യ്യാം. 

സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഇ-​മെ​യി​ലാ​യും വാ​ട്സ്​​ആ​പ്പി​ലൂ​ടെ​യും ല​ഭ്യ​മാ​വും. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി എ​വി​ടെ​നി​ന്നും ഓ​ണ്‍ലൈ​നാ​യി വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍ സാ​ധ്യ​മാ​വും. രേ​ഖ​ക​ള്‍ ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ച്ച് ലൈ​സ​ന്‍സ് ഓ​ണ്‍ലൈ​നാ​യി സ്വ​ന്ത​മാ​ക്കി സം​രം​ഭ​ക​ർ​ക്ക് വ്യാ​പാ​ര- വ്യ​വ​സാ​യ സ്ഥാ​പ​നം ആ​രം​ഭി​ക്കാം. കെ​ട്ടി​ട ന​മ്പ​റി​നും കെ​ട്ടി​ട നി​കു​തി അ​ട​യ്​​ക്കു​ന്ന​തി​നും പ​രാ​തി​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച്​ പ​രി​ഹ​രി​ച്ച് യ​ഥാ​സ​മ​യം പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കു​ന്ന​തി​നും സം​വി​ധാ​ന​മു​ണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com