രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയര്‍മാന്‍, ഫിറോസ് കണ്‍വീനര്‍; യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ  യുഡിവൈഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു
രാഹുൽ മാങ്കൂട്ടത്തിൽ/ ഫെയ്സ്ബുക്ക്
രാഹുൽ മാങ്കൂട്ടത്തിൽ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ  യുഡിവൈഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. കണ്‍വീനറായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ നിയോഗിച്ചും യുഡിഎഫ് യുവജന സംഘടനകളുടെ മുന്നണിയായ യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു. എല്ലാ ജില്ലയിലും ഈ മാസം പത്തിനകം ജില്ലാതല യുഡിവൈഎഫ് രൂപീകരിക്കും. 

10ന് സംസ്ഥാന തലത്തില്‍ വിപുലമായി യുഡിവൈഎഫ് യോഗം ചേരും. ആദ്യ പരിപാടിയായി ഫെബ്രുവരി ആദ്യം സെക്രട്ടേറിയറ്റില്‍ നിന്നു രാജ്ഭവനിലേക്ക് ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൊഴിലില്ലായ്മ വിഷയമാക്കിയാണു മാര്‍ച്ച്. കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും യുഡിഎഫ് ചെയര്‍മാന്‍ എം എം ഹസന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com