മൈലപ്ര കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം? എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

എസ്പിയുടെ കീഴിൽ രണ്ട് ഡിവൈഎസ്പിമാരുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും
ജോർജ് ഉണ്ണുണ്ണി
ജോർജ് ഉണ്ണുണ്ണി

പത്തനംതിട്ട: മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ എസ്പിയുടെ കീഴിൽ രണ്ട് ഡിവൈഎസ്പിമാരുള്ള പ്രത്യേക അന്വേഷണ സംഘം. കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളിൽ ജോർജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്.

കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിൽ കിടന്ന മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തി. കട പൊലീസ് സീല്‍ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്.

മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോര്‍ജ്. എല്ലാ ദിവസവും ആറ് മണിക്ക് ജോര്‍ജ് കടയടച്ചുപോകാറാണ് പതിവ്. കൊച്ചുമകനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടത്തും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com