ഉത്തരവിൽ തിരുത്ത്; ബിഎസ് 4 വാഹനങ്ങളുടെ പുകപരിശോധന കാലാവധി ഒരു വർഷമാക്കി 

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാക്കി തിരുത്തി സർക്കാർ ഉത്തരവ്.  ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ കേന്ദ്ര നിയമങ്ങളെ മറികടന്ന് കാലാവധി ആറ് മാസമായി ചുരുക്കിയിരുന്നു. 

പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് 2022 ഓഗസ്റ്റിൽ അന്നത്തെ മന്ത്രി ആന്റണി രാജു നേരിട്ടാണ് പുകപരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി ആറുമാസമാക്കിയത്.

എന്നാൽ ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഒരു വർഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറിയും ട്രാൻപോർട്ട് കമ്മീഷണറും മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com