സീ​ബ്രാലൈനിൽ മുൻ​ഗണന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർക്ക്; അപകടമുണ്ടായാൽ ഉ​ത്ത​ര​വാ​ദി​ത്വം ഡ്രൈ​വ​ർ​ക്കെന്ന് ഹൈ​ക്കോ​ട​തി 

സീ​ബ്രലൈ​നു​ള്ള ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​യ്ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി ബാ​ധ്യ​ത​യു​ണ്ടെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊ​ച്ചി: സീ​ബ്രാ​ലൈ​നു​ക​ളി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കെന്ന് ഹൈ​ക്കോ​ട​തി. സീ​ബ്രാലൈ​നു​ക​ളിൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ത്തി​ന്റെ ഡ്രൈ​വ​ർ​ക്കാ​യി​രി​ക്കു​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ജം​ഗ്ഷ​നു​ക​ളി​ലും സീ​ബ്രലൈ​നു​ള്ള ഭാ​ഗ​ത്തും വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​യ്ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി ബാ​ധ്യ​ത​യു​ണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം സീ​ബ്രാലൈ​നു​ക​ൾ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തണമെന്നും കോടതി പറഞ്ഞു.

കോ​ഴി​ക്കോ​ടു സ്വ​ദേ​ശി​നി ഡൊ​റീ​ന റോ​ള മെ​ൻ​ഡെ​ൻ​സ (50) ക​ണ്ണൂ​ർ ചെ​റു​ക​ര​യി​ൽ ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സ് ജീ​പ്പി​ടി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ത​ല​ശേ​രി എം​എ​സി​ടി​യു​ടെ വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പു ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യാ​ണ് ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻറെ ഉത്തരവ്. ആ​ശ്രി​ത​ർ​ക്ക് 48.32 ല​ക്ഷം രൂ​പ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ത​ല​ശേ​രി എം​എ​സി​ടി​യു​ടെ ഉത്തരവ്. 

2015 ഫെ​ബ്രു​വ​രി 10നാ​ണ് എ​ൽ​പി സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്ന ഡൊ​റീ​ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ശ്ര​ദ്ധ​യോ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെന്നാണ് സർക്കാർ വാദം. ഇത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ട്രൈ​ബ്യൂ​ണ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നി​ശ്ച​യി​ച്ച​തെ​ന്നും വാ​ദി​ച്ചു. എന്നാൽ സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സീ​ബ്രാ ലൈ​നി​ൽ വാ​ഹ​നം നി​ർ​ത്തു​ക​യോ വേ​ഗം കു​റ​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് നി​യ​മ​മു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി കൂട്ടിച്ചേർത്തു. തു​ട​ർ റി​പ്പോ​ർ​ട്ടി​നാ​യി മാ​ർ​ച്ച് 10നു ​ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com