താലൂക്ക് ഓഫീസിലെ കൂട്ട അവധി; തഹസിൽദാരിനോട് വിശദീകരണം തേടി, കളക്ടറുടെ റിപ്പോർട്ട് നാളെ

ഉദ്യോ​ഗസ്ഥരെ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്.
വിനോദയാത്രയ്ക്ക് പോയവര്‍/ ടിവി ദൃശ്യം
വിനോദയാത്രയ്ക്ക് പോയവര്‍/ ടിവി ദൃശ്യം

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയിൽ തഹസിൽദാരിനോടും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരുടെയും ജില്ലാ കളക്ടർ വിശദീകരണം തേടി. ഉദ്യോ​ഗസ്ഥരെ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. ഇതിൽ വിശദമായ റിപ്പോർട്ട് നാളെ ലാൻഡ് റവന്യൂ കമ്മീഷ്ണർക്ക് കളക്ടർ കൈമാറും.

അവധി അപേക്ഷ നൽകിയവർക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യത കുറവാണ്. അതേസമയം അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാർക്ക് ഒന്നിച്ച് അവധി നൽകിയ തഹസിൽദാരും നടപടി നേരിടേണ്ടി വരും. എന്നാൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർവീസ് സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലുള്ള ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിൽ പോയത്. 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് അന്ന് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്ര പോയതെന്നാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com