ഫെയ്സ്ബുക്കിലൂടെ പൊലീസുകാരന്റെ കൈ വെട്ടുമെന്ന് ഭീഷണി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്

പ്രതിഷേധത്തിനിടെ കെഎസ്‌യു ജില്ല സെക്രട്ടറി മിവ ജോളിയുടെ കോളറിൽ പിടിച്ച് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ വലിച്ചിഴയ്‌ക്കുന്ന ദൃശ്യം വിവാദമായിരുന്നു.
മുഹമ്മദ് ഷിയാസ്/ ചിത്രം ഫേസ്ബുക്ക്
മുഹമ്മദ് ഷിയാസ്/ ചിത്രം ഫേസ്ബുക്ക്

കൊച്ചി: പൊലീസ് ഉദ്യോ​ഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കളമശേരി പൊലീസ് കേസെടുത്തു.

ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം പോകുന്നതിനിടെ കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധത്തിനിടെ കെഎസ്‌യു ജില്ല സെക്രട്ടറി മിവ ജോളിയുടെ കോളറിൽ പിടിച്ച് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ വലിച്ചിഴയ്‌ക്കുന്ന ദൃശ്യം വിവാദമായിരുന്നു.

ഇതേ തുടർന്ന് 'ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ടന്നുവെക്കും, കളി കോൺ​ഗ്രസിനോട് വേണ്ട... 'എന്നായിരുന്നു ഷിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മിവയെ പൊലീസുകാരൻ കോളറിൽ പിടിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com