ഐസിയുവിലെ രോഗിയുടെ വിരലുകള്‍ എലി കടിച്ചെടുത്തു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; പരാതി

മെഡിക്കല്‍ കോളജിലെ നഴ്‌സുമാരോ അറ്റന്റര്‍മാരോ സഹായത്തിനെത്തിയില്ലെന്നും രശ്മി പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിയിലിരുന്നയാളെ എലി കടിച്ചു. തിരുവനന്തപുരം സ്വദേശിയായ ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. 

കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാലില്‍ എലി കടിച്ച് കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഡോക്ടറെ അറിയിച്ചപ്പോള്‍ ഒരു പതിവ് കാര്യമെന്ന രീതിയിലാണ് പ്രതികരിച്ചത്. ആദ്യം പോയി വാക്സിനെടുക്കാന്‍ പറഞ്ഞു. രണ്ട് വിരലുകളിലെ നഖവും അതോട് ചേര്‍ന്ന മാംസവും ഇതിനിടെ എലി കടിച്ചിരുന്നതായി ഗിരിജ കുമാരിയുടെ മകള്‍ രശ്മി പറഞ്ഞു.

അതേസമയം, മെഡിക്കല്‍ കോളജിലെ നഴ്‌സുമാരോ അറ്റന്റര്‍മാരോ സഹായത്തിനെത്തിയില്ലെന്നും രശ്മി പറയുന്നു. തുടര്‍ന്ന്  ഐസിയു ഒബ്‌സര്‍വേഷനില്‍ നിന്നും അമ്മയെ വീല്‍ചെയറില്‍ ഇരുത്തി താന്‍ ഒറ്റയ്ക്കാണ് കൊണ്ടുപോയതെന്നും എലി കടിച്ച മുറിവില്‍ നിന്ന് രക്തമൊലിച്ചിട്ടും അത് ഡ്രസ് ചെയ്യാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും രശ്മി പറഞ്ഞു. 

പേവിഷ ബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ശേഷം ഇവരെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍, സംഭവം പുറത്തറിഞ്ഞതോടെ ഇവര്‍ക്ക് നിര്ബന്ധിത ഡിസ്ചാര്‍ജ്ജ് നല്‍കി വീട്ടിലേക്ക് വിട്ടെന്നും രശ്മി പറയുന്നു. വിഷയത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടിയതായി അറിയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com