'ജഡ്ജസ് പ്ലീസ് നോട്ട് ചെസ്‌റ്റ്  നമ്പര്‍ 106 ഓണ്‍ ദി സ്റ്റേജ്'; പുതുചരിത്രമായി സ്‌കൂള്‍ കലോത്സവം

190-ന് മുകളില്‍ അധ്യാപികമാരാണ് കര്‍മ്മ നിരതരായി രംഗത്തെത്തിയത്. 24 അധ്യാപികമാരാണ് സംഘത്തെ നയിച്ചത്.
കേരള സ്‌കൂള്‍ കലോത്സവം കാണാനെത്തിയ ആള്‍ക്കൂട്ടം
കേരള സ്‌കൂള്‍ കലോത്സവം കാണാനെത്തിയ ആള്‍ക്കൂട്ടം

കോഴിക്കോട്: വേദി രണ്ട്. ഭൂമിയില്‍  നാടക മത്സരം പുരോഗമിക്കുന്നു, ജഡ്ജസ് പ്ലീസ് നോട്ട്   ചെസ്‌റ്റ്  106 ഓണ്‍ ദി സ്റ്റേജ് '... മൈക്കേന്തി  മത്സരാര്‍ത്ഥികള്‍ക്കൊപ്പം വേദികളെ പ്രകമ്പനം കൊള്ളിച്ച് അധ്യാപികമാര്‍. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനത്തില്‍ മുഴുവന്‍ വേദികളും നിയന്ത്രിച്ചാണ് അധ്യാപികമാര്‍ പുതു ചരിത്രം രചിച്ചത്.

സ്റ്റേജ് മാനേജ്‌മെന്റ്, ആങ്കറിംഗ് ഉള്‍പ്പെടെ ഓരോ വേദികളിലും അവര്‍ നിറഞ്ഞു നിന്നു. 24 വേദികളിലായാണ് കലാ മത്സരങ്ങള്‍ അരങ്ങേറിയത്.  എട്ട് മുതല്‍ പത്ത് പേര്‍ വീതമുളള സംഘങ്ങളാണ് വേദികളുടെ മുഴുവന്‍ സംഘാടനവും നിര്‍വഹിച്ചത്. 190-ന് മുകളില്‍ അധ്യാപികമാരാണ് കര്‍മ്മ നിരതരായി രംഗത്തെത്തിയത്. 24 അധ്യാപികമാരാണ് സംഘത്തെ നയിച്ചത്.

കേരള സാരിയിലാണ് ഇവര്‍ എത്തിയത്. രാവിലെ ഒമ്പത് മണി മുതലാണ് മത്സരങ്ങള്‍ വേദികളില്‍ നടക്കുന്നതെങ്കിലും രാവിലെ 7.30 നു തന്നെ അധ്യാപികമാര്‍ വേദിയില്‍ എത്തിയിരുന്നു. ചരിത്രത്തില്‍ പുതു ഏടുകള്‍ എഴുതി ചേര്‍ക്കുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണയേകി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവും പ്രോഗ്രാം കമ്മിറ്റിയുമുണ്ടായിരുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവത്തില്‍ പുതുമ കൊണ്ടുവരിക എന്ന ആശയത്തിന്റെ ഭാഗമായാണ് വേദികളുടെ മുഴുവന്‍ നിയന്ത്രണവും അധ്യാപികമാര്‍ക്ക് നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രധാന വേദിയായ അതിരാണിപ്പാടത്ത് രണ്ട് ഷിഫ്റ്റുകളിലും അധ്യാപികമാര്‍ക്കായിരുന്നു പൂര്‍ണ്ണ ചുമതല. ആര്‍ക്കും പരാതികള്‍ക്കിട നല്‍കാതെ മികച്ച സംഘാടനമാണ് അധ്യാപികമാര്‍ നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com