'പടയപ്പ'യ്ക്ക് സ്വന്തമായി ഫാൻസ് അസോസിയേഷനും വാട്സാപ് ​ഗ്രൂപ്പും, സെലിബ്രേറ്റിയായി കാട്ടുകൊമ്പൻ

'പടയപ്പ ഫാൻസ് അസോസിയേഷൻ' എന്ന പേരിൽ രൂപീകരിച്ച ആരാധകക്കൂട്ടായ്മയിൽ ഇതിനോടകം തന്നെ നൂറിലധികം അം​ഗങ്ങളായി.
കാട്ടുകൊമ്പൻ 'പടയപ്പ'
കാട്ടുകൊമ്പൻ 'പടയപ്പ'

മൂന്നാർ: സ്വന്തമായി ഫാൻസ് അസോസിയേഷനുള്ള ഒരു സെലിബ്രേറ്റി ആയിരിക്കുകയാണ് കാട്ടുകൊമ്പൻ 'പടയപ്പ'. 
'പടയപ്പ ഫാൻസ് അസോസിയേഷൻ' എന്ന പേരിൽ രൂപീകരിച്ച ആരാധകക്കൂട്ടായ്മയിൽ ഇതിനോടകം തന്നെ നൂറിലധികം അം​ഗങ്ങളായി. ഇവരെ ഉൾപ്പെടുത്തി വാട്സാപ്പ് ​ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. 

മാട്ടുപ്പെട്ടി, കുണ്ടള, ഇക്കോ പോയിന്റ് എന്നിവിടങ്ങളിലുള്ള പടയപ്പ പ്രേമികളും സഞ്ചാരികളും ആനപ്രേമികളും ഉൾപ്പെട്ടതാണ് ​അസോസിയേഷൻ. പടയപ്പയുടെ ഓരോ ദിവസത്തെയും യാത്രാവിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഈ വാട്സാപ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്നു. അടുത്തകാലത്തായി ആക്രമണ സ്വഭാവം കാണിക്കുന്ന പടയപ്പയെ പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റണമെന്ന ആവശ്യം ശക്തമായതോടെയാണ് പടയപ്പ പ്രേമികൾ ഒത്തുകൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com