ആലപ്പുഴ മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി ചികിത്സയ്ക്കു മാത്രമായൊരു ബ്ലോക്ക്; ഉദ്ഘാടനം നാളെ

ആലപ്പുഴ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ആലപ്പുഴ: ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നാളെ ഉദ്ഘാടനം ചെയ്യും.  വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിനെ സംബന്ധിച്ച് വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സൂപ്പർ സ്പെഷാലിറ്റി ചികിത്സയ്ക്കു മാത്രമായൊരു ബ്ലോക്കാണ് സജ്ജമാകുന്നത്. ബ്ലോക്കിൽ ഒൻപത് സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

പിഎംഎസ്എസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 173.18 കോടി രൂപ (കേന്ദ്രം - 120 കോടി, സംസ്ഥാനം - 53.18 കോടി) ചെലവഴിച്ചതാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമിച്ചിട്ടുള്ളത്. ന്യൂറോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, നെഫ്രോളജി, എൻഡോക്രൈനോളജി, കാർഡിയോളജി, കാർഡിയോതൊറാസിക്, ന്യൂറോ സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ചികിത്സയ്ക്കായി ആധുനിക മെഡിക്കൽ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 6 പോസ്റ്റ് കാത്ത് ഐസിയു, 6 സ്റ്റെപ് ഡൗൺ ഐസിയു, എട്ട് മോഡ്യുലാർ ഓപ്പറേഷൻ തിയറ്ററുകൾ എന്നിവയും ഉണ്ട്. 

നാളെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അധ്യക്ഷത വഹിക്കും. വീണാ ജോർജ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി.പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും. എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com