മലക്കപാറയിൽ കാട്ടാന തൊഴിലാളിയുടെ വീട് തകർത്തു, അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഡ്രമ്മിൽ നിന്നും വെള്ളം കുടിച്ചു

ഇന്നലെ രാത്രി അർധരാത്രിയോടെയായിരുന്നു ആക്രമണം.
മലക്കപാറയിൽ കാട്ടാന തൊഴിലാളിയുടെ വീട് തകർത്തു
മലക്കപാറയിൽ കാട്ടാന തൊഴിലാളിയുടെ വീട് തകർത്തു

തൃശൂർ: മലക്കപാറയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. തോട്ടം തൊഴിലാളിയുടെ വീടിന്റെ പുറക് വശത്തെ വാതിൽ ആന തകർത്തു. ഇന്നലെ രാത്രി അർധരാത്രിയോടെയായിരുന്നു ആക്രമണം.

വീടിന്റെ അടുക്കള ഭാ​ഗത്ത് സൂക്ഷിച്ചിരുന്ന ഡ്രമ്മിൽ നിന്നും വെള്ളം കുടിച്ചിട്ട് ആന മടങ്ങി. വൈകിട്ട് ആനയെ തോട്ടം തൊഴിലാളികൾ ചേർന്ന് ഓടിച്ചിരുന്നു. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കാട്ടാന ഭീഷണിയിലാണെന്നും തൊഴിലാളികൾ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com