ശ്രീ​നാ​രാ​യ​ണീ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധരിച്ചു പ്ര​വേ​ശി​ക്കാം, ട്രസ്റ്റ് യോ​ഗത്തിൽ തീരുമാനം

ശ്രീ​നാ​രാ​യ​ണീ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധരിച്ചു പ്ര​വേ​ശി​ക്കാ​മെ​ന്ന് ധ​ർ​മ​സം​ഘം ട്ര​സ്റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​നം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: ശ്രീ​നാ​രാ​യ​ണീ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധരിച്ചു പ്ര​വേ​ശി​ക്കാ​മെ​ന്ന് ധ​ർ​മ​സം​ഘം ട്ര​സ്റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇന്നലെ ചേ​ർ​ന്ന യോ​​ഗം ഇക്കാര്യത്തിൽ ഐ​ക​ക​ണ്​​ഠ്യേ​ന പ്രമേയം പാ​സാ​ക്കി. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും വൈ​ദി​ക​ന്മാ​രും ശി​വ​ഗി​രി മ​ഠ​ത്തി​ന്റെ തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ഠം പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, ട്ര​ഷ​റ​ർ സ്വാ​മി ശാ​ര​ദാ​ന​ന്ദ എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ശി​വ​ഗി​രി​യി​ലെ അ​വ​സാ​ന മ​ഠാ​ധി​പ​തി​യും ഗു​രു​ശി​ഷ്യ​നു​മാ​യ സ്വാ​മി ശ​ങ്ക​രാ​ന​ന്ദ ഗു​രു പ്ര​സ്ഥാ​ന​ത്തി​ലെ മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ കോ​ഴി​ക്കോ​ട് ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ഷ​ർ​ട്ടി​ട്ട് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച്​ മാ​തൃ​ക കാ​ട്ടി​യി​ട്ടു​ണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ ​ഗുരുദേവൻ വരുത്തിയിരുന്നു. അതിന്റെ പിന്തുടർച്ചയെന്ന നിലയിലാണ്, ക്ഷേത്രങ്ങളിൽ ഷർട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം.

ഗു​രു​വും ശി​ഷ്യ​പ​ര​മ്പ​ര​യും ന​ട​ത്തി​യി​ട്ടു​ള്ള ക്ഷേ​ത്ര​ങ്ങ​ളു​ടെ ത​ന്ത്രാ​വ​കാ​ശം ത​ല​സ്ഥാ​ന​മാ​യ ശി​വ​ഗി​രി മ​ഠ​ത്തി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും ഈ ​ക്ഷേ​ത്ര​ങ്ങ​ൾ അ​തു പ്ര​കാ​ര​മു​ള്ള ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ ശി​വ​ഗി​രി മ​ഠ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്ത​ണ​മെ​ന്നും സ​ന്യാ​സി സം​ഘം തീ​രു​മാ​ന​മെ​ടു​ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com