മുതിർന്നവർക്കും ഇനി ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാം; അനുവദിക്കുക ഒറ്റത്തവണ മാത്രം

ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും തിരുത്തൽ വരുത്താൻ സർക്കാർ അനുവാദം നൽകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; ജനന സർട്ടിഫിക്കറ്റിലെ പേര് ഇനി മുതിർന്ന ശേഷവും മാറ്റാം. സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും തിരുത്തൽ വരുത്താൻ സർക്കാർ അനുവാദം നൽകി. ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ.

നിലവിൽ 5 വയസ്സു വരെയാണു ജനന രജിസ്റ്ററിൽ പേരു തിരുത്താൻ അനുവാദമുള്ളത്. പിന്നീട് ഗസറ്റ് വിജ്ഞാപനപ്രകാരം പേരു തിരുത്തിയാലും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ അനുവദിച്ചിരുന്നില്ല. എന്നാൽ, വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എസ്എസ്എൽസി, ജനന സർട്ടിഫിക്കറ്റുകളിൽ പേരു വ്യത്യസ്തമായിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു കണ്ടാണ് സർക്കാർ തീരുമാനം മാറ്റിയത്. ഇങ്ങനെ തിരുത്തിനൽകുന്ന പുതിയ ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ ഈ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്തും.

നിലവിലെ പേരിൽ അക്ഷരത്തെറ്റു മാത്രമാണു മാറ്റേണ്ടതെങ്കിൽ അതു നേരിട്ട് ജനന സർട്ടിഫിക്കറ്റിൽ തിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ രേഖയിലും ഒറ്റത്തവണ തിരുത്തൽ വരുത്താം. അതിന് ഗസറ്റിൽ പേരു തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ല. നിലവിലുള്ള നടപടിക്രമം വഴി ചെയ്യാം.

ഈ വാർത്ത കൂടി വായിക്കൂ 

സ്കൂളുകൾക്ക് ഇന്ന് അവധിയില്ല;  ഈ മാസം മൂന്ന് ശനിയാഴ്‌ചകളിൽ പ്രവൃത്തി ദിവസം​
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com