കാസര്‍കോട്: കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ ആണ് മരിച്ചത്. ബി എം യൂസഫ്- ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്കൂളിന് സമീപത്തെ മരം കടപുഴകി വീണത്. മരത്തിന്റെ ചില്ല കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ