ചമ്പക്കുളം ജലോത്സവത്തിനിടെ വനിതകൾ തുഴഞ്ഞ വള്ളം മുങ്ങിയ സംഭവം; എല്ലാവരേയും രക്ഷപ്പെടുത്തി 

വനിതകളുടെ ഫൈനൽ പോരാട്ടം പൂർത്തിയാകും മുൻപ് ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതാണ് വള്ളം മുങ്ങാൻ കാരണമായത്
രക്ഷാപ്രവർത്തനത്തിന്റെ ടെലിവിഷൻ ദൃശ്യം
രക്ഷാപ്രവർത്തനത്തിന്റെ ടെലിവിഷൻ ദൃശ്യം

ആലപ്പുഴ: ചമ്പക്കുളത്ത് മൂലം ജലോത്സവത്തിനിടെ വനിതകൾ തുഴഞ്ഞ വള്ളം മുങ്ങിയ സംഭവത്തിൽ എല്ലാവരേയും രക്ഷപ്പെടുത്തി. പരിക്കേറ്റ 22 പേരെ ചമ്പക്കുളം ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവിധ വിഭാ​ഗങ്ങളിലായി മത്സരം നടക്കുന്നതിനിടെ വനിതകൾ തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ് മറിഞ്ഞത്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകരാണ് വള്ളം തുഴഞ്ഞത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 26 പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. 

ഫിനിഷിങ് പോയിന്റിന് അരികിലേക്ക് എത്താൻ കുറച്ചു ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം. അവസാന ഘട്ടത്തിൽ കമ്പനി, കാട്ടിൽതെകേതിൽ വള്ളങ്ങളായിരുന്നു ഇഞ്ചോടിഞ്ച് പോരാടിയത്. അതിനിടെയാണ് അപകടം. 

വനിതകളുടെ ഫൈനൽ പോരാട്ടം പൂർത്തിയാകും മുൻപ് ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതാണ് വള്ളം മുങ്ങാൻ കാരണമായത്. സംഭവത്തെ തുടർന്നു മത്സരങ്ങൾ നിർത്തിവച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com