സിനിമ മേഖലയിലെ പണം ഇടപാട്; പിവി ശ്രീനിജന്‍ എംഎല്‍എയെ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പ്

സിനിമാ മേഖലയിലെ പണമിടാപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന്‍ എംഎല്‍എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു
പിവി ശ്രീനിജന്‍ എംഎല്‍എ/ഫെയ്‌സ്ബുക്ക്
പിവി ശ്രീനിജന്‍ എംഎല്‍എ/ഫെയ്‌സ്ബുക്ക്

കൊച്ചി: സിനിമാ മേഖലയിലെ പണമിടാപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന്‍ എംഎല്‍എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നാലു മണിക്കൂര്‍ ആണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. 

അടുത്തിടെ, സിനിമ നിര്‍മ്മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഒരു നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പി വി ശ്രീനിജനെ ചോദ്യം ചെയ്തത്. 

ഒന്നര കോടി രൂപ നിര്‍മ്മാതാവിന് ശ്രീനിജന്‍ നല്‍കിയിരുന്നു. നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്ന് പലിശയായി മൂന്നര കോടിയോളം രൂപ ശ്രീനിജന്‍ കൈപ്പറ്റി എന്നാണ് ആദായനികുതി വകുപ്പ് സംശയിക്കുന്നത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com