ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി സുപ്രീംകോടതിയിലേക്ക്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ
എസ് വി ഭട്ടി
എസ് വി ഭട്ടി

കൊച്ചി:  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ. എസ് വി ഭട്ടിക്ക് പുറമേ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാനെയും സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമ്പോഴാണ് നിയമനമാകുന്നത്.

നിലവില്‍ സുപ്രീംകോടതി ജഡ്ജി പദവിയില്‍ ഉള്ള മൂന്ന് ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ. ജസ്റ്റിസ് കെ എം ജോസഫ്, അജയ് രസ്‌തോഗി, വി രാമസുബ്രഹ്മണ്യന്‍ എന്നിവരാണ് വിരമിച്ചത്.

ജസ്റ്റിസ് ഭട്ടി 2013 ഏപ്രില്‍ 12-നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായത്. 2019 മാര്‍ച്ച് മുതല്‍ കേരള ഹൈക്കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കഴിഞ്ഞമാസം ഒന്നിനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com