പുതുക്കിയ വേ​ഗപരിധി അറിഞ്ഞ് യാത്ര ചെയ്യാം; റോഡുകളിലുടനീളം മുന്നറിയിപ്പ് ബോർഡുകൾ 31നകം 

സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ 31നകം സ്ഥാപിക്കാൻ ​ഗതാ​ഗത മന്ത്രി ആന്റണി രാജു നിർദേശിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ 31നകം സ്ഥാപിക്കാൻ ​ഗതാ​ഗത മന്ത്രി ആന്റണി രാജു നിർദേശിച്ചു. മന്ത്രിയുടെ അധ്യക്ഷ​തയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹനയാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.വിവിധ തരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസ്സിലാകുന്ന വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാർക്കിങ്‌’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മന്ത്രി ആന്റണി രാജു നിർദേശം നൽകി. ഉന്നതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണർ പ്രമോജ് ശങ്കർ, എൻഎച്ച്എഐ കേരള റീജണൽ ഓഫീസർ ബി എൽ മീണ, പൊതുമരാമത്ത് റോഡ്സ്‌ ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ, പൊലീസ്, തദ്ദേശ ഭരണവകുപ്പ്, മോട്ടോർ വാഹനവകുപ്പ്, കെഎസ്ടിപി, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com