തൃശൂര്‍ മൃഗശാലിയല്‍ നിന്ന് പക്ഷിയെ കാണാതായി; തിരച്ചില്‍

ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുകയാണ്.

അടുത്തിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയിരുന്നു. അതിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്. ഇന്നലെ വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. ഇന്ന് രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു. ഈ സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com