കോൺ​ഗ്രസിനൊപ്പം അധികകാലം ലീ​ഗിന് പോകാനാകില്ല, അണികൾ പ്രതികരിക്കും: എ കെ ബാലൻ

വ്യക്തതയില്ലാത്ത കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തിന് വിധേയമായി അധികകാലം ലീഗിന് മുന്നോട്ട് പോകാനാകില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ
എ കെ ബാലന്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്‌
എ കെ ബാലന്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്‌

തിരുവനന്തപുരം: വ്യക്തതയില്ലാത്ത കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തിന് വിധേയമായി അധികകാലം ലീഗിന് മുന്നോട്ട് പോകാനാകില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. അണികളിൽ അത് ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ഏക സിവിൽകോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിലേക്കുള്ള ക്ഷണം ലീഗ്‌ തള്ളിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് കോൺഗ്രസിന് അഖിലേന്ത്യാതലത്തിൽ തന്നെ വ്യക്തമായ നിലപാടില്ല. അതിനാലാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ കോൺ​ഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നത്. വ്യക്തതയില്ലാത്ത കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തിന് വിധേയമായി അധികകാലം ലീഗിന് മുന്നോട്ട് പോകാനാകില്ല. അണികളിൽ അത് ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്നും എ കെ ബാലൻ പറഞ്ഞു.

ലീഗിനെ സംബന്ധിച്ച് കൃത്യമായ വിലയിരുത്തൽ തങ്ങൾക്കുണ്ട്. അവർ യുഡിഎഫ് വിടാൻ തീരുമാനിച്ചിട്ടില്ല. എൽഡിഎഫിന് അവരെ മുന്നണിയിലേക്ക് ക്ഷണിക്കാനുള്ള ഉദ്ദേശവുമില്ല. ഇത്തരമൊരു ചർച്ചയിലേക്ക് നിലവിലെ സാഹചര്യത്തിൽ പോകേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലീം വിഭാഗത്തോട് കോൺഗ്രസും ബിജെപിയും അഖിലേന്ത്യാതലത്തിൽ സ്വീകരിക്കുന്ന സമീപനമെന്താണ്. ഇവിടെ കോൺഗ്രസിന് എത്ര മുസ്ലീം എംപിമാരുണ്ട്. മുസ്ലീമിന് ഇത്ര കൊടുക്കണം, ഹിന്ദുവിന് ഇത്ര കൊടുക്കണം എന്ന വാദം തനിക്കില്ല. പക്ഷേ എങ്ങനെയാണ് ഒരു വിഭാഗത്തെ അവഗണിക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും എ കെ ബാലൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com