രണ്ടുദിവസം കിണഞ്ഞു ശ്രമിച്ചു, മഹാരാജനെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചില്ല, ദൗത്യത്തിന് പുതിയ സംഘം

വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് വേണ്ടിയുള്ള തെരച്ചിലിന് പുതിയ സംഘം
രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്
രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്


തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് വേണ്ടിയുള്ള തെരച്ചിലിന് പുതിയ സംഘം. ആലപ്പുഴയില്‍ നിന്ന് 25 അംഗം സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തെ എന്‍സിആര്‍എഫ്, അഗ്നരക്ഷാ സേന, പൊലീസ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിവന്നത്. മുപ്പത് മണിക്കൂര്‍ കഴിഞ്ഞിട്ടും തൊഴിലാളിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യം വന്നതോടെയാണ് പുതിയ സംഘം എത്തുന്നത്. 

തമിഴ്നാട് സ്വദേശി മഹാരാജനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. 90 അടി താഴ്ചയിലാണ് മഹാരാജന്‍ കുടുങ്ങിയത് എന്നാണ് ഫയര്‍ ഫോഴ്സ് പറയുന്നത്. മണ്ണ് വീണ്ടും ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുന്നതും കിണറ്റില്‍ വെള്ളം നിറയുന്നതുമാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയായത്. രണ്ട് കോണ്‍ക്രീറ്റ് റിങ്ങുകള്‍ക്കും താഴെയാണ് മഹാരാജന്‍ കുടുങ്ങിയത്. റിങ്ങുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കിണറ്റില്‍ വീണ മോട്ടോര്‍ എടുക്കാനായാണ് മഹാരാജന്‍ കിണറ്റില്‍ ഇറങ്ങിയത്.

കോരിയെടുക്കുന്നതിന്റെ ഇരട്ടി മണ്ണ് ഇടിഞ്ഞു വീഴുന്നതാണ് തെരച്ചിലിന് വെല്ലുവിളിയായത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.മോട്ടോറിന്റെ കയര്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മറ്റൊരു കയര്‍ കെട്ടി മോട്ടോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com