മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ നാട്ടിലേക്ക്; നാളെ യാത്ര തിരിക്കും

ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ നാളെ നാട്ടിലേക്ക് തിരിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ നാളെ നാട്ടിലേക്ക് തിരിക്കും. രാവിലെ റോഡ് മാര്‍ഗ്ഗം സംഘത്തെ ചണ്ഡിഗഢില്‍ എത്തിക്കും. എറണാകുളം മെഡിക്കല്‍ കോളജിലെ 27 ഹൗസ് സര്‍ജന്‍മാരാണ് ഹിമാചലിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയത്.

ഇവരെ മണാലിയിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് ഡോക്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കിയത്. മണാലിയില്‍ ടൂര്‍ ഹബ് ഇന്ത്യ ഏജന്‍സി നടത്തുന്ന മലയാളി വിവി പ്രവീണ്‍കുമാര്‍ വഴിയാണ് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്. 

ഹിമാചലില്‍ കുടുങ്ങിയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡല്‍ഹിയിലെ കേരളാഹൗസില്‍ 011-23747079 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിരുന്നു. കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതരാണെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചിരുന്നു. മലയാളി അസോസിയേഷന്റെ സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്നും കെ വി തോമസ് ഡല്‍ഹിയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com