രണ്ടരവയസുകാരന്റെ മുഖത്ത് കടിച്ച് തെരുവുനായ

ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടിയ നായ കണ്ട് കൗതകത്തോടെ പുറത്തേക്ക് ഓടിയതായിരുന്നു.
കുട്ടിയുടെ മുഖത്ത് തെരുവുനായ കടിക്കുന്നതിന്റെ സിസിടിവി ദൃശ്യം
കുട്ടിയുടെ മുഖത്ത് തെരുവുനായ കടിക്കുന്നതിന്റെ സിസിടിവി ദൃശ്യം


കോഴിക്കോട്: പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്ഡനാണ് കടിയേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടിയ നായ കണ്ട് കൗതകത്തോടെ പുറത്തേക്ക് ഓടിയതായിരുന്നു. ഈ സമയത്താണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് നായ കടിച്ചത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com