ബൈക്ക് ലോറിയിൽ ഇടിച്ച് അപകടം; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പിതാവ് ​ഗുരുതരാവസ്ഥയിൽ

ഒന്നാം ക്ലാസ് വിദ്യാർഥിയായ ഹാദി ഹംദാൻ ആണ് മരിച്ചത്
ഹാദി ഹംദാൻ
ഹാദി ഹംദാൻ

കണ്ണൂർ: ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂർ പാനൂർ പുത്തൂരിൽ വച്ചാണ് അപകടമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർഥിയായ ഹാദി ഹംദാൻ (ആദിൽ) ആണ് മരിച്ചത്. സ്ക്കൂട്ടർ ഓടിച്ച ഹാദിയുടെ പിതാവ് അൻവറിനും അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

പാനൂർ പുത്തൂർ ക്ലബിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ നാട്ടുകാരെത്തി തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദിൽ മരിച്ചു. അൻവറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. 

പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർഥിയാണ് ഹാദി ഹംദാൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com