തെരഞ്ഞെടുപ്പില്‍ വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനം; സുധാകരനെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

രാഷ്ട്രീയത്തെക്കുറിച്ച് ഒരു നിശ്ചയവുമില്ലാത്തതുകൊണ്ടാണ് സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: പുതുപ്പള്ളിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന കെ സുധാകരന്റെ അഭിപ്രായം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മത്സരരംഗത്ത് വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനം. സുധാകരന്റെ പ്രസ്താവന അപക്വ രാഷ്ട്രീയമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

രാഷ്ട്രീയത്തെക്കുറിച്ച് ഒരു നിശ്ചയവുമില്ലാത്തതുകൊണ്ടാണ് സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. വ്യക്തികളെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പറയുന്നതു തന്നെ അരാഷ്ട്രീയ വാദമാണ്. ഇങ്ങനെ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് മുന്‍കാല അനുഭവമുണ്ടോയെന്നും ഇപി ജയരാജന്‍ ചോദിച്ചു. 

ആദരവ് വേറെ, രാഷ്ട്രീയ മത്സരം വേറെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണ്. മുന്നണികള്‍ അവരുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും മുന്നോട്ടുവെക്കും. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. അതാണ് തെരഞ്ഞെടുപ്പ് രീതിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഇടതുമുന്നണി കാണിക്കണമെന്നാണ് കെ സുധാകരന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടത്. മത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ബിജെപിയും ചിന്തിക്കണം. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെ ആയിരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com