വീണ്ടും മഴ കനത്തു; വടക്കന്‍ ജില്ലകളില്‍ വ്യാപകമഴ; മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു; കുറ്റ്യാടിയിലും മലപ്പുറത്തും കിണര്‍ ഇടിഞ്ഞു താഴ്ന്നു

കേരളത്തില്‍  അഞ്ചു ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍   ശക്തമായ  മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
വീട് തകർന്നത്, കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ( ടിവി ദൃശ്യം)
വീട് തകർന്നത്, കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ( ടിവി ദൃശ്യം)

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കന്‍ കേരളത്തിലാണ് മഴ ശക്തമായത്. വടക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ കനത്ത മഴയാണ് മഴ പെയ്യുന്നത്. മധ്യ കേരളത്തിലും മഴ ശക്തമായിട്ടുണ്ട്. കോഴിക്കോട് മരം വീണ്ട് രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 

കുറ്റ്യാടിയിലും മലപ്പുറം പോത്തുകല്ലിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു. കണ്ണൂര്‍ കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് ഒരാഴ്ച മുമ്പാണ് കഴിഞ്ഞത്. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 

പ്രദേശത്ത് ഇന്നലെ മുതല്‍ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. കോഴിക്കോട് നാദാപുരം ചീയൂരില്‍ ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ തെങ്ങു വീണ് വൈദ്യുതി തടസ്സപ്പെട്ടു. ചെറുമോത്ത് വീടിന് മുകളില്‍ മരം വീണു. വെള്ളൂരില്‍ തെങ്ങ് വീണ് വീടു തകര്‍ന്നു.

മലപ്പുറത്തും ശക്തമായ മഴയാണ്. മലപ്പുറം പോത്തുകല്ലില്‍ ജോര്‍ജിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കുറ്റ്യാടി വടയത്ത് വാസുവിന്റെ വീട്ടിലെ കിണറും ഇടിഞ്ഞുതാണു. വടക്കന്‍ കേരളത്തിലെ പുഴകളിലെ നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 

കേരളത്തില്‍  അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍   ശക്തമായ  മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിദര്‍ഭക്കും ഛത്തീസ്ഗഡനും  മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക് കിഴക്കന്‍ രാജസ്ഥാനും വടക്ക് കിഴക്കന്‍ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. 

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി  ഒഡിഷ - ആന്ധ്രാ പ്രദേശ് തീരത്തിനു  സമീപം പുതിയൊരു ന്യുന മര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴ കനക്കുമെന്നാണ് പ്രവചനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com