വികസനത്തിൽ രാഷ്ട്രീയം കൂട്ടികലർത്തില്ല; ഏറ്റെടുത്തത് പ്രാവർത്തികമാക്കുന്ന മുഖ്യമന്ത്രി: ലോക്‌നാഥ് ബെഹ്‌റ

കൊച്ചി മെട്രോയിൽ ക്യൂആർ കോഡ് അടിസ്ഥാനത്തിലുള്ള ടിക്കറ്റ് സംവിധാനം
പിണറായി വിജയൻ/ ഫേയ്‌സ്‌ബുക്ക്, ലോക്‌നാഥ് ബെഹ്‌റ/ ചിത്രം ടിപി സൂരജ്
പിണറായി വിജയൻ/ ഫേയ്‌സ്‌ബുക്ക്, ലോക്‌നാഥ് ബെഹ്‌റ/ ചിത്രം ടിപി സൂരജ്

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന നേതാവെന്ന് കേരള പൊലീസ് മുൻ മേധാവിയും നിലവിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡിയുമായ ലോക്‌നാഥ്‌ ബെഹ്‌റ. ജനങ്ങൾക്ക് പുരോ​ഗതിയുണ്ടാക്കുന്ന ഏതൊരു പദ്ധതിയും അദ്ദേഹം ഏറ്റെടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുമെന്ന് ദി ന്യൂ ഇന്ത്യയൻ എക്‌പ്രസിന്റെ എക്‌പ്രസ് ഡയലോ​ഗിൽ ബെഹ്‌റ പറഞ്ഞു.

'സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി അദ്ദേഹം വളരെ ദൃഢമായി തീരുമാനമെടുക്കും. അതിൽ അദ്ദേഹം രാഷ്ട്രീയം കൂട്ടികലർത്തില്ല. കൊച്ചി മെട്രോയുടെ വികസനത്തിനായി സമർപ്പിച്ച ഒരു പദ്ധതിയോടും അദ്ദേഹം 'നോ' പറഞ്ഞിട്ടില്ല. കൊച്ചി മെട്രോ ഒരു വികസന പദ്ധതിയാണ്. അതൊരിക്കലും ഏതെങ്കിലുമൊരു രാഷ്ട്രീയത്തിന്റെ ഭാ​ഗമല്ല'. - ബെഹ്റ പറഞ്ഞു.

'ഞങ്ങൾ രാഷ്ട്രീയം സംസാരിക്കാറില്ല. വികസനത്തെ കുറിച്ചാണ് സംസാരിക്കാറ്. എല്ലാത്തിലും ഉപരി ജനങ്ങൾക്കാണ് ഇതിൽ നിന്നും ​ഗുണം കിട്ടേണ്ടത്. ജനങ്ങൾ യാത്ര ചെയ്യാൻ പൊതു​ഗതാ​ഗതം തെരഞ്ഞെടുക്കുക എന്നതാണ് കൊച്ചി മെട്രോ ലക്ഷ്യം വെക്കുന്നത്. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോ​ഗിക്കുക എന്ന തലത്തിലേക്ക് എത്തണം. യാത്ര പാസുകൾ ഡിജിറ്റലസ് ചെയ്യാനാണ് ഇനി തീരുമാനം. അങ്ങനെയാണെങ്കിൽ കൊച്ചിയിൽ വരുന്നവർക്ക് യാത്രയ്‌ക്കും ഷോപ്പിങ്ങിനുമായി കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായാൽ മതി. ഇപ്പോൾ ക്യൂആർ കോഡ് അടിസ്ഥാനത്തിലുള്ള ടിക്കറ്റ് സംവിധാനം കൊച്ചി മെട്രോയിൽ ആരംഭിച്ചിട്ടുണ്ട്'.-അദ്ദേഹം പറഞ്ഞു  

'ഒരു ബ്യൂറോക്രാറ്റ് എന്ന നിലയിൽ ബന്ധങ്ങൾ ഉണ്ടാവുകയെന്നത് വളരെ പ്രധാനമാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനോടും കേരളത്തിലും പിണറായി സർക്കാരിനോടും സമദൂരത്തിലാണ് ഇടപെടുന്നത്. ‍ഡിജിപി പദവിയിൽ എത്തുന്നതിൽ ഈ ബന്ധങ്ങളുടെ സ്വാധീനമുണ്ടോ എന്ന് എനിക്ക് അറിയില്ല. കേരളത്തിന്റെ മുഖ്യമന്ത്രി എന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയോ​ഗിച്ചു ഞാൻ ചേർന്നു അത്ര മാത്രം. എന്റെ 36 വർഷത്തെ സർവീസിൽ പലയിടത്തും എന്നെ നിയോ​ഗിച്ചിട്ടുണ്ട്. എന്നെ ഏൽപ്പിക്കുന്ന ജോലി ഞാൻ ആത്മാർഥമായി ചെയ്യും'- അദ്ദേഹം കൂട്ടിച്ചേർത്തു

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com