കിടപ്പിലായ വൃക്കരോ​ഗിയെ വീടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു; കൈയിൽ അഞ്ച് മുറിവുകൾ 

71കാരനായ കുട്ടിയപ്പനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരലിലും കൈപ്പത്തിക്ക് താഴെയുമായി ആഴത്തിലുള്ള മുറിവുകളുണ്ട്
എക്സ്പ്രസ് ചിത്രം/ ഫയൽ
എക്സ്പ്രസ് ചിത്രം/ ഫയൽ

പാലക്കാട്‌: കിടപ്പിലായ വൃക്കരോ​ഗിയെ വീടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു. ​ഗുരുതരമായി പരിക്കേറ്റ കൊടുമ്പ് ഒലശ്ശേരിയിൽ 71കാരനായ കുട്ടിയപ്പനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരലിലും കൈപ്പത്തിക്ക് താഴെയുമായി ആഴത്തിലുള്ള അഞ്ച് മുറിവുകളുണ്ട്.   

‌ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം. തുറന്നിട്ട വാതിലിലൂടെ മുറിക്കകത്ത് കയറിയാണ് നായ കുട്ടിയപ്പനെ ആക്രമിച്ചത്. മ‌കനും ഭാര്യയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. മരുമകൾ കുഞ്ഞിനൊപ്പം ശുചിമുറിയിലായിരുന്നു. നായയെ കണ്ട് പരിഭ്രമിച്ച കുട്ടിയപ്പൻ കൈകൊണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നായ ഇടുതുകൈയിൽ കടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മരുമകളും നാട്ടുകാരും ചേർന്നാണ് നായയെ വീടിനുള്ളിൽ നിന്ന് പുറത്താക്കിയത്. കുട്ടിയപ്പനെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‍

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com