'ലാഭകരമല്ല'- എഐ ക്യാമറാ പദ്ധതിയിൽ നിന്നു പിൻമാറിയതിന്റെ കാരണം വിശദീകരിച്ച് ലൈറ്റ് മാസ്റ്റർ കമ്പനിയുടെ സത്യവാങ്മൂലം

പദ്ധതിയിൽ നിന്നു കമ്പനിക്കു ലഭിക്കേണ്ട ലാഭ വിഹിതം 40ൽ നിന്നു 32 ശതമാനമാക്കി കുറച്ചിരുന്നു. ഇതു ലാഭകരമാകില്ലെന്നു കമ്പനിയുടെ സാമ്പത്തിക വിഭാ​ഗം ചൂണ്ടിക്കാട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: എഐ ക്യാമറ വിഷയത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ലൈറ്റ് മാസ്റ്റർ കമ്പനി. പദ്ധതിയിൽ നിന്നു പിൻമാറിയതിന്റെ കാരണങ്ങൾ വിശദീകരിച്ചാണ് കമ്പനി സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ നൽകിയ ഹർജിയിലാണ് ലൈറ്റ് മാസ്റ്ററിന്റെ സത്യവാങ്മൂലം.

പദ്ധതിയിൽ നിന്നു കമ്പനിക്കു ലഭിക്കേണ്ട ലാഭ വിഹിതം 40ൽ നിന്നു 32 ശതമാനമാക്കി കുറച്ചിരുന്നു. ഇതു ലാഭകരമാകില്ലെന്നു കമ്പനിയുടെ സാമ്പത്തിക വിഭാ​ഗം ചൂണ്ടിക്കാട്ടി. പദ്ധതിക്കായി തങ്ങൾ നിർദ്ദേശിച്ച ക്യാമറ വാങ്ങിയിരുന്നെങ്കിൽ ജീവനക്കാർക്ക് വേണ്ടിയുള്ള ചെലവ് കുറക്കാമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. 

പകരം വാങ്ങിയ ക്യാമറയുടെ പ്രവർത്തനക്ഷമതയിൽ തങ്ങൾ സംശയം ഉന്നയിക്കുകയും കൺസോർഷ്യത്തിലെ മറ്റു കമ്പനികളെ അറിയിക്കുകയും ചെയ്തു. ഇക്കാരണത്താലാണ് പദ്ധതിയിൽ നിന്നു പിൻമാറിയത്. 75 ലക്ഷം രൂപ പദ്ധതിയിലേക്ക് നിക്ഷേപിച്ചു. എന്നാൽ ഈ തുക തിരികെ ലഭിച്ചില്ലെന്നും കമ്പനി സത്യവാങ്മൂലത്തിൽ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com