മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം
മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം

മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നു തന്നെ; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; വനം മന്ത്രി

സര്‍ക്കാര്‍ ഇതിനകത്ത് കുറ്റകൃത്യം കണ്ടതുകൊണ്ടാണ് പ്രപതികള്‍ക്കെതിരെ കേസ് എടുത്തത്.

കോഴിക്കോട്: മുട്ടില്‍ മരം മുറിക്കേസില്‍ മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍.  പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താനാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചതെന്നും മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ഉത്തരവിനെ തെറ്റായി വ്യാഖാനിച്ചുകൊണ്ടാണ് മുട്ടില്‍ പോലെയുള്ള സ്ഥലങ്ങളില്‍ മരം മുറി നടന്നതെന്ന് മുന്‍ റവന്യൂ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ എത്ര പ്രഗത്ഭര്‍ ആണെങ്കിലും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് മാത്രം കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ കൊടുക്കാവുന്ന ശിക്ഷ അഞ്ഞൂറ് രൂപ പിഴയും ആറ് മാസം തടവുമായിരുന്നേനെ. പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെങ്കില്‍ ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയും പണം തട്ടിപ്പും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ ശിക്ഷ നല്‍കാന്‍ കഴിയൂമായിരുന്നുള്ളു. അതുകൊണ്ടാണ് എസ്‌ഐടിയെ ചുമതല ഏല്‍പ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

തുടക്കം മുതല്‍ സര്‍ക്കാരിന്റെ നിലപാട് ഇതുതന്നെയായിരുന്നു. സര്‍ക്കാര്‍ ഇതിനകത്ത് കുറ്റകൃത്യം കണ്ടതുകൊണ്ടാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളും നല്ല പങ്കുവഹിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ ഭൂവുടമകളുടെ പേരില്‍ നല്‍കിയ അപേക്ഷ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തുവന്നിരുന്നു.

ഭൂപരിഷ്‌കരണ നിയമത്തിനുശേഷം പട്ടയഭൂമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com