ശക്തമായ നീരൊഴുക്ക്, പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു; മംഗലം അണക്കെട്ട് തുറക്കാന്‍ സാധ്യത, തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു
പെരിങ്ങല്‍ക്കുത്ത് ഡാം, ഫയല്‍ ചിത്രം
പെരിങ്ങല്‍ക്കുത്ത് ഡാം, ഫയല്‍ ചിത്രം

തൃശൂര്‍: ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷമാണ് ഷട്ടര്‍ നാലടി താഴ്ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

424 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട്ടെ മംഗലം ഡാം തുറക്കാന്‍ സാധ്യത. മംഗലം ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറക്കാന്‍ സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

നിലവില്‍ 75.55 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്. 77.88 മീറ്റര്‍ ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി.അണക്കെട്ടിനോട് ചേര്‍ന്ന് ജലസേചന വകുപ്പിന്റെ പ്രദേശങ്ങളിലും അണക്കെട്ടിന്റെ താഴ്ഭാഗത്ത് മംഗലം പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com