ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി; രക്ഷകയായി അധ്യാപിക

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി കുഴഞ്ഞുവീണ വിദ്യാര്‍ഥിനിയെ രക്ഷിച്ച് അധ്യാപിക
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ രക്ഷിച്ച അധ്യാപിക കെ എം ഷാരോണിനെ ആദരിക്കുന്ന ചടങ്ങ്, ഫോട്ടോ/ എക്‌സ്പ്രസ്‌
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ രക്ഷിച്ച അധ്യാപിക കെ എം ഷാരോണിനെ ആദരിക്കുന്ന ചടങ്ങ്, ഫോട്ടോ/ എക്‌സ്പ്രസ്‌

കൊച്ചി: ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി കുഴഞ്ഞുവീണ വിദ്യാര്‍ഥിനിയെ രക്ഷിച്ച് അധ്യാപിക. പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഹാദിയ ഫാത്തിമയ്ക്കാണ് കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. അധ്യാപികയായ കെ എം ഷാരോണിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത്. 

ഭക്ഷണത്തിനിടെ ഹാദിയ ശ്വാസംമുട്ടി പിടയുന്നതു കണ്ടു കുട്ടികളും മറ്റ് അധ്യാപകരും പകച്ചു നില്‍ക്കുമ്പോള്‍ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് വിഭാഗത്തിന്റെ ചുമതലയുള്ള ഷാരോണ്‍ പാഞ്ഞെത്തുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഷാരോണ്‍ കുട്ടിക്കു സിപിആര്‍ നല്‍കിയതോടെയാണ് അപകടം ഒഴിവായത്.സ്‌കൂള്‍ അസംബ്ലിയില്‍ മാനേജര്‍ എച്ച് ഇ മുഹമ്മദ് ബാബു സേട്ടിന്റെ നേതൃത്വത്തില്‍ ഷാരോണിനെ ആദരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com