ആശുപത്രിയിലെത്തിക്കാൻ വൈകി, പനി ബാധിച്ച രോ​ഗി മരിച്ചു; ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടു 

ആരോ​ഗ്യമന്ത്രിയുടെ ഉത്തരവിനെത്തുടർന്ന് വകുപ്പുകല അന്വേഷണം നടക്കുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്ന് രോ​ഗി മരിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടു. താൽക്കാലിക ആംബുലൻസ് ഡ്രൈവർ ആന്റണി ഡിസിൽവയെയാണ് പിരിച്ചുവിട്ടത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടേതാണ് നടപടി. രോ​ഗിയെ ആശുപത്രിയിലെത്തിക്കാൻ ആന്റണി താമസം വരുത്തിയെന്ന് ബോധ്യപ്പെട്ടതിനാലാണു നടപടിയെന്ന് ന​ഗരസഭ ആക്ടിങ് ചെയർമാൻ എം ജെ രാജു പറഞ്ഞു. ആന്റണിക്ക് കൊടുക്കാനുള്ള ശമ്പളം ഇത് സംബന്ധിച്ച അന്വേഷണത്തിന് ശേഷം നൽകിയാൽ മതിയെന്നും തീരുമാനിച്ചു. 

നീണ്ടൂർ കൈതക്കൽ വീട്ടിൽ ആസ്മ (72) ആണ് മരിച്ചത്. പനിയെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച ആസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചെങ്കിലും വാടക 900 രൂപ മുൻകൂർ നൽകിയാലേ ആംബുലൻസ് എടുക്കൂയെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചു. വീട്ടിൽ പോയി പണമെടുത്തു നൽകിയശേഷം അരമണിക്കൂർ വൈകിയാണ് ആസ്മയെ ജനറൽ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പരാതി.  ആശുപത്രിയിൽ എത്തിച്ചെങ്കിലും ആസ്മ മരിച്ചു. സംഭവത്തെത്തുടർന്ന് ആന്റണിയെ സസ്പെൻഡ് ചെയ്തിരുന്നു.  ആരോ​ഗ്യമന്ത്രിയുടെ ഉത്തരവിനെത്തുടർന്ന് വകുപ്പുകല അന്വേഷണം നടക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com