റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർ‌ഥിനി മരിച്ചു; രണ്ട് പേർ ​ഗുരുതരാവസ്ഥയിൽ

മൂവാറ്റുപുഴ നിർമല കോളജ് ബികോം അവസാന വർഷ വിദ്യാർഥിനി നമിതയാണ് മരിച്ചത്
നമിത
നമിത

കൊച്ചി: മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളജ് ബികോം അവസാന വർഷ വിദ്യാർഥിനി നമിതയാണ് മരിച്ചത്. നമിതയ്‌ക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനികളെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. കോളജിന് മുന്നിൽ വെച്ചാണ് അപടകമുണ്ടായത്. സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിൽ നമിതയുടെ ജീവൻ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com