'പരിപാടിയില്‍ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു'

സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിഹാരമുണ്ടാക്കാന്‍ കൂടെയുണ്ടാവുമെന്ന് കുറിപ്പില്‍
വിടി ബല്‍റാം/ഫയല്‍
വിടി ബല്‍റാം/ഫയല്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതില്‍ പൊലീസ് കേസെടുത്ത സംഭവത്തില്‍ മൈക്കാ ഓപ്പറേറ്ററോട് ക്ഷമ പറഞ്ഞ് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. പരിപാടിയില്‍ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായി ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഉപകരണങ്ങള്‍ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികള്‍ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിഹാരമുണ്ടാക്കാന്‍ കൂടെയുണ്ടാവുമെന്ന് കുറിപ്പില്‍ പറയുന്നു. 

കൂട്ടി വായിക്കുമ്പോള്‍ പന്തികേട്

കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മൈക്ക് തകാറിലായതില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, സ്‌റ്റേജിന്റെ പിന്നില്‍ നിന്ന് ബല്‍റാം ആംഗ്യം കാട്ടുന്നു, ഇതൊക്കെ കാണുമ്പോള്‍ ഒരു പന്തികേട് തോന്നുമെന്ന് ബാലന്‍ പറഞ്ഞു. 

കൂട്ടിവായിക്കുമ്പോള്‍ എന്തോ പന്തികേടുണ്ടെന്നു സാധാരണ നിലയില്‍ തോന്നും. ഇതു സംബന്ധിച്ച സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഞങ്ങള്‍ ഇതൊന്നും വിവാദമാക്കാന്‍ പോവാറില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ബാലന്‍ പറഞ്ഞു.

മൈക്ക് കേടായതില്‍ പൊലീസ് കേസെടുത്തതിനെക്കുറിച്ച് അറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാനുമില്ലെന്ന് ബാലന്‍ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സോളാര്‍ വിഷയം ചര്‍ച്ചയാക്കണമെന്നു കോണ്‍ഗ്രസിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് ഇതു ചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിടി തോമസിനെതിരെ ഒരക്ഷരം വ്യക്തിപരമായി പറയരുതെന്നു തീരുമാനിച്ച പാര്‍ട്ടിയാണ് സിപിഎം- എകെ ബാലന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com