25 കോടി രൂപ ഒന്നാം സമ്മാനം, തിരുവോണം ബംപറിന് ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് വില്‍പ്പന; വിറ്റത് നാലര ലക്ഷം ടിക്കറ്റുകള്‍ 

തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന് ആദ്യദിവസം തന്നെ റെക്കോര്‍ഡ് വില്‍പ്പന
തിരുവോണം ബംപര്‍ ലോട്ടറി പ്രകാശനം ചെയ്യുന്ന ചടങ്ങ്, മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
തിരുവോണം ബംപര്‍ ലോട്ടറി പ്രകാശനം ചെയ്യുന്ന ചടങ്ങ്, മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന് ആദ്യദിവസം തന്നെ റെക്കോര്‍ഡ് വില്‍പ്പന. ഒറ്റദിവസം കൊണ്ട് വിറ്റത് നാലരലക്ഷം ടിക്കറ്റ്.  തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കിയതാണ് ഇത്തവണത്തെ സവിശേഷത.

പച്ചക്കുതിര ഭാഗ്യചിഹ്നമായി അച്ചടിച്ച ശേഷം ആദ്യമായാണ് തിരുവോണം ബംപര്‍ വിപണിയിലെത്തിയത്. ടിക്കറ്റ് വിപണിയില്‍ ക്ഷാമമില്ലാതെ ലഭ്യമാക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ രാജ് കപൂര്‍ അറിയിച്ചു.

500 രൂപയാണു ടിക്കറ്റ് വില. 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനം. 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് മൂന്നാം സമ്മാനം നല്‍കും. ഇത്തവണ ആകെ 5,34,670 പേര്‍ക്കാണ് സമ്മാനം ലഭിക്കുക. സെപ്റ്റംബര്‍ 20നാണ് നറുക്കെടുപ്പ്. 

ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക്. ഇതിനെല്ലാം പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com