യൂണിഫോം ധരിച്ചില്ല; ഏഴാം ക്ലാസുകാരന്റെ സ്വകാര്യഭാഗത്ത് പിടിച്ചു; പിടിഎ പ്രസിഡന്റിനെതിരെ കേസ്

ക്ലാസില്‍ രണ്ടുവിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാര്‍ഥിക്ക് നേരെ പിടിഎ പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: സ്‌കൂളില്‍ യൂണിഫോം ധരിക്കാതെ വന്നതിന് പിടിഎ പ്രസിഡന്റ് മോശമായി പെരുമാറിയതായി പരാതി. അടുരിലാണ് സംഭവം. ഏഴാം ക്ലാസുകാസ് വിദ്യാര്‍ഥിയോടാണ് പിടിഎ പ്രസിഡന്റ് മോശമായി പെരുമാറിയത്. സിപിഐ പ്രദേശിക നേതാവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം. പരാതിക്കാരനായ വിദ്യാര്‍ഥി അന്നേദിവസം സ്‌കൂളില്‍ യൂണിഫോമിന്റെ ഭാഗമായ ഷര്‍ട്ട് അല്ല ധരിച്ചിരുന്നത്. വരാന്തയിലൂടെ പോവുകയായിരുന്ന പിടിഎ പ്രസിഡന്റിനെ ക്ലാസ് എടുക്കുകയായിരുന്ന അധ്യാപിക വിളിച്ചുവരുത്തി, യൂണിഫോം ധരിക്കാത്തവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

ക്ലാസില്‍ രണ്ടുവിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാര്‍ഥിക്ക് നേരെ പിടിഎ പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. സ്വകാര്യഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് എഫ്‌ഐആര്‍. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കുട്ടിയുടെ രക്ഷിതാവ് പിടിഎ പ്രസിഡന്റ് സംസാരിച്ചതിന്റെ ശബ്ദസംഭാഷണം പുറത്തുവെന്നു. കുട്ടിയെ അറിയാവുന്നതുകൊണ്ടാണ് പരിശോധിച്ചതെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇയാള്‍ രക്ഷിതാവിനോട് പറയുന്നതായി ശബ്ദശകലത്തിലുണ്ട്. മകന്റെ പേര് ചോദിച്ച് അവനെ മാത്രം മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഒരു പിടിഎ പ്രസിഡന്റിന് ഒരിക്കലും ഒരു കുട്ടിയെ ഇങ്ങനെ ചെയ്യേണ്ടകാര്യമില്ലെന്നും രക്ഷിതാവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com