കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റു: കടയുടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവും ശിക്ഷ

താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടിലാണ് മായം ചേർത്ത ശർക്കര വിറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ കടയുടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷൽ. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടിലാണ് മായം ചേർത്ത ശർക്കര വിറ്റത്. താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്.  

അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റെന്നാണ് കേസ്. 2020 ജനുവരി 11നാണ് അന്നത്തെ ഫുഡ്‌ സേഫ്റ്റി ഓഫീസർ ആയിരുന്ന ഡോ. സനിന മജീദ് ശർക്കരയുടെ സാമ്പിൾ ശേഖരിച്ചത്. തുടർന്ന് ചുമതലയേറ്റ ഫുഡ്‌ സേഫ്റ്റി ഓഫീസർ ടി. രേഷ്മ പരിശോധനാഫലം ലഭിച്ചതിനുശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. 

അനുവദനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com