'മന്ത്രിമാർ എല്ലാ സ്ഥലത്തും എത്തണം എന്നില്ല, അതിനുള്ള സമയം കിട്ടില്ല'; മന്ത്രി ആർ ബിന്ദു

പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ ബിന്ദു
മന്ത്രി ആർ ബിന്ദു/ ഫയൽ
മന്ത്രി ആർ ബിന്ദു/ ഫയൽ

തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികൾ എത്താതിരുന്നതിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. എല്ലാ സ്ഥാലത്തും മന്ത്രിമാർ എത്തണമെന്നില്ല. അതിനുള്ള സമയം കിട്ടില്ലെന്നും മന്ത്രി ബിന്ദു വിഷയത്തിൽ പ്രതികരിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്തിയെന്നാണ് കരുതുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചരണം നടത്തേണ്ടുന്ന സമയമാണിത്. സംഭവത്തിൽ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കുട്ടിയെ പൊതുദർശനത്തിന് വെച്ചപ്പോഴും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കലക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യമില്ലെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. സംഭവത്തിൽ എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്കും നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിൽ അസഫാഖ് ആലത്തിന്‍റെ പേരിൽ കേസുകളുള്ളതായി വിവരം കിട്ടിയിട്ടില്ല. കേസിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ഡിഐജി ശ്രീനിവാസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com