ആലുവ കൊലപാതകം: കുട്ടിയുടെ വിവരങ്ങള്‍ പരസ്യമാകുന്നില്ലെന്ന് ഉറപ്പാക്കണം; ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ് 

ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍
അറസ്റ്റിലായ അസ്ഫാക്
അറസ്റ്റിലായ അസ്ഫാക്

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. അഞ്ചുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കാട്ടി എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. കുട്ടിയുടെ വിവരങ്ങള്‍ പരസ്യമാകുന്നില്ലെന്ന് ഉറപ്പാക്കാനും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.വസ്ത്രം കഴുത്തില്‍ മുറുക്കിയാണ് പ്രതി അസഫാക് ആലം കുട്ടിയെ ക്രൂരമായി കൊന്നതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലാത്സംഗത്തിനിടെയാണ് കൊലപാതകം പ്രതി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. കുട്ടിയെ വിളിച്ചു കൊണ്ടു പോയി ജ്യൂസും മിഠായിയും വാങ്ങി നല്‍കി. പിന്നീട് ലൈംഗികമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. നിലവിളിച്ചപ്പോള്‍ വായ മൂടിപ്പിടിച്ചതോടെ കുട്ടി അബോധാവസ്ഥയിലായി. കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, തെളിവ് നശിപ്പിക്കല്‍, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെ ഒന്‍പത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com